ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളാണ് സപ്തമാതാക്കൾ. ബ്രഹ്മാണി അഥവാ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വാരാഹി, പഞ്ചമി, ഇന്ദ്രാണി എന്നിവരായിരുന്നു ഏഴു മാതാക്കൾ. അസാധാരണ ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരത്തിൽ സപ്തമാതൃക്കളുടെ രൂപത്തിലുള്ള പ്രതിഷ്ഠ സാധിക്കുകയുള്ളൂ.ഇവിടെ ഇടതും വലതുമായി ഗണപതിയും വീരഭദ്രനും ഒന്നിച്ച് ഒരേ പീഠത്തിൽ പൂർണ്ണ പ്രതിഷ്ഠകാളായിരിക്കുന്നു. സപ്തമാതൃക്കൾക്ക് എണ്ണയാടൽ വഴിപാട് ഇവിടത്തെ മാത്രം പ്രത്യേകതയാണ്.